ന്യൂ ഡല്‍ഹി: രാജ്യത്ത് ഇന്നു മുതല്‍ അഞ്ച് ദിവസത്തേക്ക് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡിഷ, ബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.