കൊച്ചി: കൊച്ചി മെട്രോ തൂണില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ വര്‍ഗീസ് തോമസ് (29), സുധീഷ് (23) എന്നിവരാണ് മരിച്ചത്. ആലുവ-എറണാകുളം ദേശീയപാതയിലാണ് അപകടം നടന്നത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണില്‍ ഇടിക്കുകയായിരുന്നു.
















