ന്യൂ ഡല്‍ഹി: ഈസ്റ്റര്‍ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദര്‍ശനം നടത്തുക. ആര്‍ച്ച്ബിഷപ് അനില്‍ കുട്ടോ പ്രധാനമന്ത്രിയെ സ്വീകരിക്കും.
കഴിഞ്ഞദിവസം ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷനുമായും മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കേരളത്തില്‍ ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈസ്റ്റര്‍ ദിനത്തിലെ ദേവാലയ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്