വീടെന്നത് അചേതനമായ വെറുമൊരു കെട്ടിടമല്ല. ഏറ്റവും പ്രിയപ്പെട്ടതെല്ലാം ഒത്തുചേർന്നു നമ്മുടെ ജീവിതത്തെ തുടിപ്പിക്കുന്ന ഹൃദയമാണത്. ആ ആശയമാണ് ലൈഫ് മിഷൻ്റെ സത്തയെന്ന് മുഖ്യമന്ത്രി പിണറായി.
ഇന്ന് കണ്ണൂരിലെ കടമ്പൂരിൽ നിർമ്മിച്ച പുതിയ ഭവനസമുച്ചയത്തിലെത്തി ആ സന്തോഷം നേരിൽ കാണുക മാത്രമല്ല, അതിൽ വീടുടമകളോടൊപ്പം പങ്കാളിയാകുകയും ചെയ്തു. ജീവിതത്തെ സാർത്ഥമാക്കുന്ന നിമിഷങ്ങളിലൊന്നായിരുന്നു അത്.
ഇതോടൊപ്പം കോട്ടയത്തെ വിജയപുരം, ഇടുക്കിയിലെ കരിമണ്ണൂർ, കൊല്ലത്തെ പുനലൂർ എന്നിവിടങ്ങളിൽ പൂർത്തീകരിച്ച ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും അതിൽ വിശ്വാസമർപ്പിച്ച ഈ നാട്ടിലെ ജനങ്ങളേയും സംബന്ധിച്ചിടത്തോളം അഭിമാനപൂർവ്വമായ സന്ദർഭമാണിത്. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം വിദൂരമല്ല. ഒരുമിച്ച് നമുക്കത് സാക്ഷാൽക്കരിക്കാം.