ഇരിട്ടി: കണ്ണൂർ ആറളം ഫാമിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സമീപത്ത് കൂടി പോയ തൊഴിലാളികളാണ് ആനയെ കണ്ടത്.
ഏക്കണ്ടി കയറ്റത്തിന് സമീപമാണ് ആനയെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
വിദഗ്ദ സംഘമെത്തി പോസ്റ്റ്മോർട്ടം ചെയ്തതിന് ശേഷം ഇന്നു തന്നെ മറവ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.