കടലൂര്‍: നീറ്റ് കോച്ചിങ് സെന്ററില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് 18കാരി ആത്മഹത്യ ചെയ്തു.അബതാരണാപുരം സ്വദേശി ഉതിര്‍ഭാരതിയുടെ മകള്‍ നിഷയാണ് മരിച്ചത്.
പെണ്‍കുട്ടി വണ്ടലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു പൊലീസ് പറഞ്ഞു. അതേസമയം, സ്‌പെഷല്‍ ക്ലാസുണ്ടെന്നും പറഞ്ഞാണ് മകള്‍ വീട്ടില്‍ നിന്നും പോയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. കോച്ചിങ് സെന്ററില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ വേര്‍തിരിച്ചിരുന്നു. എന്റെ മകള്‍ക്ക് 399 മാര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ കോച്ചിങ് സെന്ററില്‍ 400-ന് മുകളില്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളെ പ്രത്യേകം പരിശീലിപ്പിച്ചത് അവള്‍ക്ക് മാനസിക വിഷമമുണ്ടാക്കിയെന്നും പിതാവ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, നയ്വേലിയിലെ ഇന്ദിര നഗറിലുള്ള ബൈജൂസ് കോച്ചിങ് സെന്ററിനെതിരെ നടപടി വേണമെന്നും പിതാവ് ആവശ്യപ്പെട്ടു.