കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ ഷാറൂഖിന് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. റെയില്‍വേ പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറിലാണ് 302 ഐപിസി സെക്ഷന്‍ ചേര്‍ത്തത്.
അതിനിടെ, ഷാറൂഖിനെ ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തിരുന്നു.കോഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് അപേക്ഷ നല്‍കും.
അതേസമയം, ഷാറൂഖ് സെയ്ഫിയുടെ കരളിന്റെ പ്രവര്‍ത്തനം മോശമെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രതി ഇപ്പോഴുള്ളത്. കനത്ത സുരക്ഷയാണ് ആശുപത്രിയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കരളിന്റെ പ്രവര്‍ത്തനം മോശമായതോടെ പ്രതി കൂടുതല്‍ സമയവും ഉറക്കമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൂടാതെ ട്രെയിന്‍ തീ വെച്ചപ്പോള്‍ ഇയാള്‍ക്ക് ഭാഗികമായി പൊള്ളലും ഏറ്റിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ നിര്‍ണ്ണായകമായ പല ചോദ്യങ്ങള്‍ക്കും പോലീസിന് ഉത്തരം ലഭിക്കൂ.