ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹണ്ട്’. ഇപ്പോഴിതാ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ഹണ്ടിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നിഗൂഢതകള്‍ നിറച്ച് ഭയത്തിന്റെ മുള്‍മുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ടീസറിലെ രംഗങ്ങള്‍. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ‘ഹണ്ട്’ നിവര്‍ത്തുന്നത്.
ചിത്രത്തില്‍ ഭാവനയ്ക്കു പുറമെ അതിഥി രവി, അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍ , ജി സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. രചന നിഖില്‍ എസ് ആനന്ദാണ്. ഹരി നാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു. ജാക്‌സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം ബോബന്‍, മേക്കപ്പ് പി വി ശങ്കര്‍, കോസ്റ്റ്യം ഡിസൈന്‍ ലിജി പ്രേമന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ മനു സുധാകര്‍, ഓഫീസ് നിര്‍വ്വഹണം ദില്ലി ഗോപന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് പ്രതാപന്‍ കല്ലിയൂര്‍ ,ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ്.