കേരളത്തെ ഞെട്ടിച്ച പ്രളയ ദുരന്തത്തിന്റെ സമയത്ത് നടൻ ടൊവിനോ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു.
എന്നാൽ പിന്നീട് നമ്മൾ കാണുന്നത് താരത്തെ വച്ച് ട്രോളുകളും പരിഹാസ ചുവയുള്ള കുറിപ്പുകളുമൊക്കെ പ്രളയം സ്റ്റാർ എന്ന പേരിൽ ഇറങ്ങുന്നതാണ്.
മായാനദി എന്ന തന്റെ ചിത്രം ഇറങ്ങിയതുകൊണ്ടാണ് പ്രളയം വന്നതെന്ന് പോലും ആൾക്കാർ പറഞ്ഞുവെന്നും താരം വ്യക്തമാക്കി. തന്നെ ഇത്തരം സംഭവങ്ങൽ വല്ലാതെ വിഷമിപ്പിച്ചുവെന്നും ടൊവിനോ പറയുന്നു. നാനാവശത്ത് നിന്നും പ്രളയം സ്റ്റാർ എന്ന പരിഹാസം അതിര് കടന്നുപോയെന്നും വേദനയോടെ ടൊവിനോ പറഞ്ഞു.
















