കണ്ണൂര്‍: സ്വകാര്യ ബസ് ദേഹത്തുകൂടി കയറിയിറങ്ങി വഴിയാത്രക്കാരന്‍ മരിച്ചു. തിരുവാങ്ങാട് സ്വദേശി ജയരാജ് എം ജി ( 63) ആണ് മരിച്ചത്. തലശേരിയില്‍ ഇന്ന് രാവിലെയാണ് സംഭവം.
തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു ജയരാജ്. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ജയരാജിനെ ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് ദേഹത്തുകൂടി കയറിയിറങ്ങിയെന്ന് പൊലീസ് വ്യക്തമാക്കി. യാത്രക്കാരന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ബസ് തടഞ്ഞുവെച്ചു. തുടര്‍ന്ന് ഡ്രൈവര്‍ ഇരിട്ടി സ്വദേശി നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.