അനില്‍ ആന്റണി ബിജെപിയില്‍; അംഗത്വം സ്വീകരിച്ചു. അഞ്ച് നേരത്തെ നിസ്ക്കാരവും പാർട്ടി ക്ലാസ്സും കഴിഞ്ഞ്..SFI യും DYFI യും കഴിഞ്ഞ് MP കളിയും കഴിഞ്ഞ അബ്ദുള്ളകുട്ടി BJP യിൽ എത്തിയെന്ന് ഹരീഷ് പേരടി.
K.V.തോമസ്സ് CPM ന്റെ ഡൽഹിയിലെ കാര്യക്കാരനായി…ഇനിയുമുണ്ട് ഉദാഹരണങ്ങൾ…ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ആളുകൾ പാർട്ടി മാറുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്.
അനിൽ ആശംസകൾ. എന്തായാലും കോൺഗ്രസിലെ ആരും പാർട്ടി മാറിയതിന്റെ പേരിൽ അയാളെ 51 വെട്ട് വെട്ടാൻ പോകുന്നില്ല…കാരണം കോൺഗ്രസ്സ് ഇപ്പോഴും മതവുമല്ല..പട്ടാളവുമല്ല…അവിടെയിപ്പോഴും ജനാധിപത്യത്തിന് പ്രതീക്ഷയുണ്ടെന്നും ഹരീഷ് പേരടി.