തിരുവനന്തപുരം: ഇന്ന് ദുഃഖവെള്ളി. യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കുന്നത്. ദേവാലയങ്ങളില്‍ പ്രാര്‍ഥനയും പ്രത്യേക ശുശ്രൂഷകളും നടക്കും. ഇന്ന് വിവിധ ഇടങ്ങളില്‍ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശിന്റെ വഴി നടത്തും.