അഭിനവ യൂദാസുമാർ…. കേരള രാഷ്ട്രീയത്തിലെ,ഏറ്റവും വലിയ കളള നാണയം,അറക്കപറമ്പിൽ കുര്യൻ ആന്റ്റണിയുടെ മകൻ ബി ജെ പിയിൽ ചേർന്നു…അതിൽ അദ്ഭുതമില്ല…സ്വാഭാവികം ..മത്തൻ കുത്തിയാൽ ചേന കിളിക്കത്തില്ലല്ലോ…ഇതിൽ ബി ജെ പിക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല..ടോം വടക്കനെ പോലെ വേറൊരു ഉണ്ണാക്കൻ ചുമ്മ കാര്യാലയത്തിലെ വരാന്തയിൽ കുത്തിയിരിക്കാം…ബി ജെ പി പക്ഷെ ഒരു രണ്ട് വാരം ഈ മൊയന്തിനെ കൊണ്ട് നടക്കും..ആദർശ ധീരനായ അന്തപ്പപുത്രൻ വരെ കോൺഗ്രസ്സ് ഉപേക്ഷിച്ചു എന്ന പ്രചാരണവുമായി ഒരു ടൂ വീക്കസ് ഓടിക്കും പിന്നെ മൂലയിലിരുത്തുമെന്ന് സംവിധായകൻ നൗഷാദ്.
കാരണം അവർക്കുമറിയാം ,കുടിച്ച വെളളത്തിൽ വിശ്വസിക്കാൻ കൊളളാത്ത ഇനമാണ് തന്തയും മകനുമെന്ന്..കോൺഗ്രസ്സ് സുഹൃത്തുക്കളുടെ കാര്യമാണ് കഷ്ടം… ആന്റ്റണി എന്ന മാലിന്യത്തെ ഇനിയും ചുമക്കേണ്ട ഗതികേടിലാണവർ…ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരരുതേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.. ബിജെ പിയിലേക്കുളള അടുത്ത റിക്രൂട്ട് മെന്റ്റിനുളള ആളും റെഡിയായിട്ടുണ്ടെന്നാണ് പിന്നാമ്പുറ
വാർത്ത…അത് മറ്റാരുമല്ല തിരുവഞ്ചുരിന്റ്റെ ചെറുക്കൻ ആ പുതിയ മണമണാഞ്ചൻ…യൂത്ത് കോൺഗ്രസ്സുകാർ
ജാഗ്രതൈ…
ആന്റ്റണി ഇന്ന് പത്രക്കാരെ കാണുമത്രെ തലസ്ഥാനത്തെ സനേഹമുളള മാധ്യമ സുഹൃത്തുക്കളെ,ഇന്നെങ്കിലും,അവസരവാദിയായ അന്തപ്പന്റ്റെ,മുഖം മൂടി ഒന്ന് വലിച്ച് കീറാമോ ? തലങ്ങും വിലങ്ങും സർക്കാറിനെ വിമർശിക്കാനും കുറ്റം പറയാനും നിങ്ങൾ കാണിക്കുന്ന
ആർജ്ജവമുണ്ടല്ലോ,അതിന്റ്റെ നൂറിലൊരംശം ഇന്ന് പുറത്തെടുക്കാമോ? ആന്റ്റണി എന്ന കളളനാണയത്തെ ജനസമക്ഷം തുറന്ന് കാട്ടാൻ ?
അങ്ങനെയെങ്കിൽ രാഷ്ട്രീയ കേരളം മനസ്സറിഞ്ഞ് നിങ്ങൾക്ക് കൈയ്യടിക്കും..
NB അറക്കപറമ്പിൽ കുര്യൻ ആന്റ്റണി കാസയെ നയിക്കുന്ന കിനാശ്ശേരിയാണ് എന്റ്റെ സ്വപ്നം…ആന്റ്റണിയല്ലെ..അതും സംഭവിച്ചേക്കാം…
ഇന്ന് പെസഹാ വ്യാഴാഴ്ച്ച…മുപ്പത് വെളളി കാശിന് വേണ്ടി,കർത്താവിനെ ഒറ്റി കൊടുത്ത യൂദാസിനെ ഓർമ്മ വരുന്നു