തൃശൂര്‍: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ചേറ്റുവ സ്വദേശി പണിക്കവീട്ടില്‍ റിസ്വാനാണ് (25) മരിച്ചത്.
തൃശ്ശൂര്‍ കച്ചേരിപ്പടിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. ബൈക്ക് എതിരെ വന്നിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്‍ മറിഞ്ഞു. ബൈക്കിന് തീപിടിക്കുകയും ചെയ്തു. യുവാവ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. അതേസമയം, പിക്കപ്പ് വനിലുണ്ടായിരുന്ന വളാഞ്ചേരി സ്വദേശികളായ മൂന്ന് പേരെ പരിക്കുകളോടെ ഏങ്ങണ്ടിയൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.