കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവപ്പ് കേസിലെ പ്രതിയുടെ പ്രാഥമിക മൊഴിപുറത്ത് വന്നു.
ആക്രമണത്തിന് ശേഷം പ്ലാറ്റ്മോഫിൽ ഒളിച്ചിരുന്നുവെന്നാണ് മൊഴി നൽകിയത്. പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ താൻ ഒളിച്ചിരുന്നുവെന്നാണ് താരം പറഞ്ഞത്.
പുലർച്ചെയാണ് രത്നഗിരിയിലേക്ക് പോയതെന്നും യുവാവ്. അക്രമം നടത്തിയത് എന്തിനെന്ന് ചോദിച്ചപ്പോൾ തൻരെ കുബുദ്ധി എന്നുമാത്രമാണ് പ്രതി പറഞ്ഞത്.
ട്രെയിൻ അക്രമം നടത്തിയാൽ നല്ലത് സംഭവിക്കുമെന്ന് ഒരാൾ പറഞ്ഞെന്നും അതു പ്രകാരമാണ് ആക്രമണം നടത്തിയതെന്നുമാണ് ഷാറൂഖ് സെയ്ഫി ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ ഇയാളുടെ ബാലിശമായ ഇത്തരം മറുപടികൾ പോലീസ് മുഖവിലക്കെടുത്തില്ല.