അര്‍ജുന്‍ അശോകന്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘പ്രണയ വിലാസം.’ ഇപ്പോഴിതാ നിഖില്‍ മുരളി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ ഏപ്രില്‍ ഏഴിന് സീ5ല്‍ റിലീസ് ചെയ്യും.
ജ്യോതിഷ് എം, സുനു എന്നിവര്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. ചിത്രത്തില്‍ മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു. നിര്‍മാണം സിബി ചവറ, രഞ്ജിത്ത് നായര്‍, കലാ സംവിധാനം രാജേഷ് പി വേലായുധന്‍, ഗാനരചന സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്‌സ് സേവ്യര്‍, പിആര്‍ഒ എ എസ് ദിനേശ്.