തിരുവനന്തപുരം: കളിക്കുന്നതിനിടെ ബലൂണ്‍ വിഴുങ്ങിയ ഒന്‍പത് വയസുകാരന്‍ മരിച്ചു. ബാലരാമപുരം അന്തിയൂര്‍ സ്വദേശി ആദിത്യനാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.
ബലൂണ്‍ വിഴുങ്ങിയ കുട്ടിയെ കഴിഞ്ഞ ദിവസം നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയില്‍ ബലൂണ്‍ പുറത്തെടുത്തിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സബിത, രാജേഷ് ദമ്പതികളുടെ മകനാണ് അദിത്യന്‍.