തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാലു ദിവസം കൂടി ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
അതേസമയം തെക്കന്‍ കേരളത്തില്‍ ഇന്നലെ പെയ്ത കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടമാണ് ഉണ്ടായത്. പത്തനംതിട്ടയിലും കൊല്ലത്തും മരം ദേഹത്ത് വീണ് രണ്ട് പേര്‍ മരിച്ചു. കൊല്ലം ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62), പത്തനംതിട്ട നെല്ലിമുകള്‍ സ്വദേശി മനുമോഹന്‍ (32) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.അടൂരില്‍ വച്ചായിരുന്നു സ്‌കൂട്ടര്‍ യാത്രികനായിരുന്ന മനുമോഹന്റെ ദേഹത്തേക്ക് മരം വീണത്. മരം വീണതോടെ ഇദ്ദേഹം സ്‌കൂട്ടറില്‍നിന്നും റോഡിലേക്ക് തെറിച്ചുവീണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവസ്ഥലത്ത് വച്ച് തന്നെ അദ്ദേഹം മരിച്ചതായാണ് വിവരം.