കോട്ടക്കല്‍: ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോയ്ക്ക് തീപിടിച്ചു. ദേശീയപാത വെന്നിയൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. ആക്രി സാധനങ്ങളുമായി പോകുന്നതിനിടെയാണ് ഓട്ടോയ്ക്ക് തീപിടിച്ചത്. തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.
എന്നാല്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് താനൂര്‍ നിന്നുള്ള അഗ്‌നിശമന സേനയും തിരൂരങ്ങാടി പൊലീസും സ്ഥലത്തെത്തിയാണ് തീ അണച്ചത്. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.