ഗാംഗ്ടോക്ക്: സിക്കിമിലെ നാഥു ലാ ചുരത്തില്‍ വന്‍ ഹിമപാതം. അപകടത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 50 ലധികം വിനോദസഞ്ചാരികള്‍ മഞ്ഞിനടിയില്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം, ഹിമപാതമുണ്ടായപ്പോള്‍ 150-ലധികം വിനോദസഞ്ചാരികള്‍ പ്രദേശത്ത് ഉണ്ടായിരുന്നതായിട്ടാണ് വിവരം.