ആലപ്പുഴ: ആലുപ്പുഴ ചെങ്ങന്നൂര്‍ മുളക്കുഴയ്ക്ക് സമീപം കോട്ടയില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി പറഞ്ഞതനുസരിച്ച് പൊലീസ് ഇവരുടെ വീട്ടിലെത്തി നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രസവത്തില്‍ കുഞ്ഞ് മരിച്ചെന്നും കുഴിച്ചിട്ടെന്നുമാണ് യുവതി ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ യുവതിയുടെ വീട്ടിലെ കുളിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞിന് ജീവനുണ്ടെന്ന് മനസിലാക്കിയ പൊലീസ് ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം, ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. മൂത്തമകനും അമ്മൂമ്മയും മാത്രമാണ് സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്.