കൊച്ചി: പനങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഗൃഹനാഥനായ മണിയന്‍(62), ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ സരോജിനിയുടെ സഹോദരി വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
മണിയന്റെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്. മണിയന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാകാമെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികളെല്ലാം. അതേസമയം, മനോജിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. ലോട്ടറി വില്‍പ്പനക്കാരനായിരുന്നു മണിയന്‍.