തിരുവനന്തപുരം: സിഡ്കോയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). അഞ്ചേകാല്‍ കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ടെലികോം സിറ്റി പദ്ധതിയുടെ മറവില്‍ നടന്ന മണല്‍ക്കടത്തിലാണു നടപടി.
തിരുവനന്തപുരം മേനംകുളത്തെ പദ്ധതി പ്രദേശത്തുനിന്ന് 60 കോടിയുടെ മണല്‍ കടത്തിയെന്നും ആറേമുക്കാല്‍ കോടി രൂപയുടെ അഴിമതി നടന്നുവെന്നും ഇഡി വ്യക്തമാക്കി.
കേസില്‍ ഇഡിയുടെ കൊച്ചി ഓഫീസില്‍ വിളിച്ച് വരുത്തി ഡിഡ്കോ മുന്‍ എംഡി സജി ബഷീറിനെയും കുടുംബത്തെയും ചോദ്യം ചെയ്തിരുന്നു. നിരവധി അഴിമതി കേസുകള്‍ പ്രതിയാണ് സജി ബഷീര്‍. ആരോപണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇയാളെ പുറത്താക്കിയിരുന്നു. 15 വിജിലന് കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.
നിരവധി അഴിമതി കേസുകളിൽ ആരോപണ വിധേയനാണ് സജി ബഷീർ. ഇയാൾക്കെതിരെ 15 വിജിലൻസ് കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്. മേനംകുളത്തെ സർക്കാർ ഭൂമിയിൽ നിന്ന് അനുമതിയുള്ളതിലേറെ മണൽ കടത്തിയ കേസ്, തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെച്ചർ വാങ്ങിയതിൽ ക്രമക്കേട്, സിഡ്കോയിലെയും കെഎസ്ഐഇയിലെയും അനധികൃത നിയമനങ്ങള്‍, കടവന്ത്രയിലെ ഭൂമികൈമാറ്റം, സര്‍ക്കാര്‍ ഭൂമി സ്വന്തം പേരില്‍ മാറ്റിയത് തുടങ്ങി നിരവധി കേസുകളാണ് സജി ബഷീറിനെതിരെയുള്ളത്. ആരോപണങ്ങളെ തുടർന്ന് ഇയാളെ സർക്കാർ പുറത്താക്കിയിരുന്നു.