തിരുവനന്തപുരം: ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസ് ട്രെയിന് തീ വെച്ച സംഭവത്തില്‍ കേന്ദ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് കത്തെഴുത്തി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. പ്രതിയെ പിടികൂടാനും ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാനും നടപടി വേണമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും കത്തില്‍ പറയുന്നു.
അതേസമയം, ട്രെയിനില്‍ തീയിട്ട സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും റെയില്‍വേയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.