കൊച്ചി: ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അന്തരിച്ചു. 63 വയസായിരുന്നു. അര്‍ബുധ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി പന്ത്രണ്ട് വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1983ല്‍ അഭിഭാഷകനായ അദ്ദേഹം 2004 ഒക്ടോബറില്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി ചുമതലയേറ്റു. രണ്ട് തവണ ആക്ടിംഗ് ചീഫ് ജസ്റ്റിസായി. സര്‍വീസസ് അതോറിട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. ആന്ധ്രപ്രദേശ്/ തെലങ്കാന ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്നു. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിലും മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയ ഇടപെടല്‍ നടത്തിയ അദ്ദേഹം കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷനെതിരെ നടത്തിയ വിമര്‍ശനം ചര്‍ച്ചയായിരുന്നു. കൊല്ലത്തെ പ്രമുഖ അഭിഭാഷകരായ ഭാസ്‌കരന്‍നായരുടേയും പാറുകുട്ടി അമ്മയുടേയും മകനാണ്.