ചെന്നൈ: ചെന്നൈ കലാക്ഷേത്രയിൽ മലയാളി അധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വൻ പ്രതിഷേധവും, സമരവും നടന്നിരുന്നു.
മലയാളിയും കോളേജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഹരിപത്മൻ അറസ്റ്റിലായി. ജോലി സ്ഥലത്തെ അക്രമം, ലൈംഗിക പീഡനം, തുടങ്ങിയ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
പൂർവ്വ വിദ്യാർഥി നൽകിയ പരാതിയിലാണ് അഡയാർ പോലീസ് കേസെടുത്തത്. നാല് പേർക്കെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയിരുന്നത്. അവർക്കെതിരെ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.