തിരുവനന്തപുരം: ട്വന്റി ഫോര്‍ ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ സുജയ പാര്‍വതി ചാനലില്‍നിന്ന് രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍. സാമൂഹ്യ മാധ്യമത്തിലൂടെയാണ് സുജയ പാര്‍വതി തന്റെ രാജി പ്രഖ്യാപിച്ചത്.
‘നിരുപാധികമായ പിന്തുണക്ക് ഏവര്‍ക്കും നന്ദി. ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരമായ വിജയമുണ്ടാവുക. ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം’ എന്ന തലക്കെട്ടോടുകൂടിയാണ് സുജയ പാര്‍വതി തന്റെ രാജി കാര്യം പങ്കുവെച്ചിരിക്കുന്നത്. എല്ലാ നല്ല ഓര്‍മ്മകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതായും സുജയ തന്റെ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ബിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നുമുള്ള സുജയ പാര്‍വതിയുടെ പ്രസ്താവനയെ തുടര്‍ന്ന് 24ന്യൂസ് ചാനല്‍ മാനേജ്മെന്റ് സുജയ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ മാനേജ്മെന്റിന്റെ നടപടിക്ക് എതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് സുജയയുടെ സസ്പെന്‍ഷന്‍ ചാനല്‍ പിന്‍വലിച്ചിരുന്നു.