തൃശൂര്‍ : തൃശൂര്‍ അവണൂരില്‍ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സംശയം. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്.
രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശശീന്ദ്രന്‍, മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്. ശശീന്ദ്രന്റെ അമ്മ കമലാക്ഷി, ഭാര്യ ഗീത, തെങ്ങുകയറ്റ തൊഴിലാളികളായ ചന്ദ്രന്‍, ശ്രീരാമചന്ദ്രന്‍ എന്നിവരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ഒരേ ലക്ഷണങ്ങളാണുള്ളത്. രാവിലെ വീട്ടില്‍ നിന്നും കഴിച്ച ഇഡ്ഡലിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.