പാലക്കാട്: പാലക്കാട് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലെ ആംബുലന്‍സ് ഡ്രൈവര്‍ കോട്ടായി സ്വദേശി അനീഷ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കഴിഞ്ഞദിവസം ഒരു അറിയിപ്പും കൂടാതെ അനീഷിനെ ജോലിയില്‍ നിന്ന് നീക്കിയെന്നാണ് ആക്ഷേപം. കീടനാശിനി കഴിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ്. അതേസമയം, 13 വര്‍ഷം ആയി അനീഷ് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.