കൊച്ചി: കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്കാൻ ഉത്തരവാദിത്വമില്ലെന്ന് സര്‍ക്കാര്‍. ധനവകുപ്പ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം.
കാര്യക്ഷമതയില്ലാത്ത കോർപ്പറേഷന് ശമ്പളത്തിനായി പണം നൽകേണ്ട ബാധ്യത സർക്കാരിനില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പബ്ലിക് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ഏറ്റവും മോശം പ്രകടനാണ് കെ.എസ്.ആർ.ടി.സിയുടേത്. തൊഴിലാളികളുടെ ഭാഗത്തുനിന്ന് ആവശ്യമായ സഹകരണം ലഭിക്കുന്നില്ല. 2017-18 മുതലുള്ള അഞ്ച് വർഷം കെ.എസ്.ആർ.ടി.സിക്ക് 6731 കോടി രൂപ നൽകിയെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കോര്പ്പറേഷൻ കാര്യക്ഷമമാക്കാൻ പരിഷ്ക്കരണങ്ങള്‍ സര്‍ക്കാര്‍ മുന്നേട്ട് വച്ചിരുന്നു. ഇത് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയനുകള്‍ തയ്യാറായിട്ടില്ല. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതിനിടെ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ശമ്പരഹിത സേവനം 41-ാം ദിവസമെന്ന് ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയിരുന്നു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്. നായരെയാണ് പാലാ ഡിപ്പോയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ജനുവരി 11-നാണ് ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ച് ഡ്യൂട്ടിക്ക് എത്തിയത്.
അഖിലയുടെ നടപടി സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നെന്ന് നടപടി ഉത്തരവില്‍ മാനേജ്മെന്റ് പറഞ്ഞു.