കണ്ണൂർ: കേളകത്ത് ഇരട്ടത്തോട് ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു.
ചുങ്കക്കുന്ന് നെടുമറ്റത്തിൽ ലിജോ ജോസ് (36), മകൻ നെവിൻ (6) എന്നിവരാണ് മരണപ്പെട്ടത്.
ഇരിട്ടി എജെ ഗോൾഡ് ജീവനക്കാരനാണ് മരണപ്പെട്ട ലിജോ. തലക്കാണി സ്കൂളിൽ യുകെജി വിദ്യാർഥിയാണ് നെവിൻ.
കുവൈത്തിൽ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോയുടെ ഭാര്യ. 4 വയസുകാരി ശിവാനി മകളാണ്.