ചികിത്സ ലഭിക്കാതെ വയനാട്ടിൽ ഗോത്ര ദമ്പതികളുടെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ നടപടിയെടുത്ത് ആരോഗ്യ വകുപ്പ് .
മാനന്തവാടി മെഡിക്കൽ കോളേജിലെ താൽക്കാലിക ഡോക്ടറെയാണ് ജോലിയിൽ നിന്ന് പിരിച്ച് വിട്ടത്. സംഭവം നടക്കുമ്പോൾ ജോലിയിലുണ്ടായിരുന്ന ഡോക്ടറെയാണ് പിരിച്ചുവിട്ടത്.
കുട്ടിയ്ക്ക് ചികിത്സ ലഭ്യമാക്കുവാൻ കാലതാമസം വരുത്തി എന്നതാണ് കേസ്. വിളർച്ചയും ന്യൂമോണിയയും ബാധിച്ച കുഞ്ഞിനെ വേണ്ട ചികിത്സ ലഭ്യമാക്കാതെ തിരികെ പറഞ്ഞയച്ചെന്ന് കണ്ടെത്തി.
കാരാട്ട് കുന്ന് കോളനിയിലെ ബിനീഷ് – ലീല ദമ്പതികളുടെ ആറുമാസം പ്രായമുള്ള ആൺകുഞ്ഞാണ് വീട്ടിൽ വച്ചു മരണമടഞ്ഞത്.