ജീവനക്കാരുടെ കടുത്ത എതിർപ്പിനെതുടർന്ന് സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് ഉത്തരവ് മരവിപ്പിച്ചു.
പഞ്ച് ചെയ്ത് ഉള്ളിൽ കയറുന്ന ജീവനക്കാർ പിന്നീട് സ്വന്തം ഇരിപ്പിടം വിട്ട് കറങ്ങി നടക്കുകയാണെന്ന പരാതി വ്യാപകമായിരുന്നു.
പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് മാസത്തേക്ക് നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ജീവനക്കാർ ഒന്നടങ്കം കടുത്ത എതിർപ്പുമായി വന്നതോടെയാണ് ഉത്തരവ് മരവിപ്പിക്കേണ്ടി വന്നത്.