കൊച്ചി: കൊച്ചി നഗരവാസികളെ ശ്വാസം മുട്ടിച്ച് രാസവാതക ചോർച്ച. കളമശ്ശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിലാണ് പാചകവാതകത്തിന് സമാനമായ ഗന്ധം പകർന്നത്.
അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ചയാണ് രൂക്ഷ ഗന്ധം പരക്കാൻ ഇടയാക്കിയത്.
രാത്രി ഗന്ധം കൂടുതൽ പടർന്നതോടെ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.ടെർട്ട് ബ്യുട്ടെൽ മെർക്കപ്റ്റൺ എന്ന പാചകവാതകത്തിന് ഗന്ധം നൽകുന്ന വസ്തുവാണ് ചോർന്നത്. അപകട സാധ്യതകളില്ലെന്ന് കമ്പനി വ്യക്തമാക്കി.