വാഷിംഗ്ടണ്‍: വിവാഹേതര ബന്ധം രഹസ്യമാക്കിവെയ്ക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയെന്ന് ആരോപിച്ച് അന്വേഷണം നേരിട്ട മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി. ന്യൂ യോര്‍ക്ക് ഗ്രാന്‍ഡ് ജ്യൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്.
2016-ലെ തെരഞ്ഞെടുപ്പിന് മുന്‍പാണ് പോണ്‍ താരമായ സ്റ്റോമി ഡാനിയല്‍സിന് ട്രംപ് പണം നല്‍കിയത്. ബന്ധംപുറത്ത് പറയാതിരിക്കാന്‍ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് 130,000 ഡോളര്‍ പണം നല്‍കിയെന്നുമാണ് കേസ്. അതേസമയം, കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലിനുവേണ്ടിയാണെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. കേസ് നിയമപരമായി നേരിടുമെന്നും ട്രംപിന്റെ അഭിഭാഷകര്‍ അറിയിച്ചു.