കൊച്ചി: ഇനി മുതൽ ജയിലുകളിൽ നിന്ന് സാനിറ്ററി പാഡ് കൂടി ലഭ്യമാകുന്ന പദ്ധതിയൊരുങ്ങുന്നു.
വനിത തടവുകാരുടെ പുനരധിവാസം ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗുണമേൻമയിൽ വിട്ടുവീഴ്ച്ച വരുത്താതെ കുറഞ്ഞ ചിലവിൽ പാഡുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. കാക്കനാട് മാത്രമല്ല കൂടുതൽ വനിതാ സ്ഥിരം അന്തേവാസികളുള്ള കണ്ണൂർ, തൃശ്ശൂർ , തിരുവനന്തപുരം എന്നിവിടങ്ങളിൽ കൂടി പദ്ധതി നടപ്പിലാക്കും.