നവാഗതനായ മനോജ് വാസുദേവന്റെ സംവിധാനത്തിന്റെ അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ധ്രുവന്‍, അതിഥി രവി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഖജുരാഹോ ഡ്രീംസ്’. പൂര്‍ണമായി ഒരു റോഡ് മൂവിയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorArjunAshokan%2Fposts%2Fpfbid02jTA7xNn8msp29cjCEaSph97Ng4vDGJpK6Aa4AW9ZmMVbVby5wGoFQXgkQYbKAbZZl&show_text=true&width=500
അഞ്ച് സുഹൃത്തുക്കളും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുന്നത്. സച്ചി – സേതു കൂട്ടുകെട്ടിലെ സേതുവിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തില്‍ ബോളിവുഡ് താരം രാജ് അര്‍ജുന്‍, ജോണി ആന്റണി, ചന്തുനാഥ്, സോഹന്‍ സീനുലാല്‍, സാദ്ദിഖ്, വര്‍ഷ വിശ്വനാഥ്, നൈന സര്‍വ്വാര്‍, രക്ഷ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രദീപ് നായര്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഹരിനാരായണന്റേതാണ് വരികള്‍. കലാസംവിധാനം മോഹന്‍ ദാസ്, മേക്കപ്പ്, കോസ്റ്റ്യൂം ഡിസൈന്‍ അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രതാപന്‍ കല്ലിയൂര്‍, സിന്‍ജോ ഒറ്റത്തൈക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഫോട്ടോ ശ്രീജിത്ത് ചെട്ടിപ്പിടി.