ന്യൂ ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം 3000 കടന്നു. 24 മണിക്കൂറിനിടെ 3095 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്.
അതേസമയം, കേരളത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 പേരാണ് ഒരുമാസത്തിനിടെ രോഗം ബാധിച്ചത് മരിച്ചത്. അതേസമയം, രോഗവ്യാപനം തടയാന്‍ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്കകള്‍ മാറ്റിവയ്ക്കണം. ഗര്‍ഭിണികള്‍, പ്രായമാവയവര്‍, കുട്ടികള്‍ എന്നിവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, രോഗലക്ഷണം കണ്ടാല്‍ പരിശോധിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.