അഗളി: അട്ടപ്പാടിയിൽ വൈദ്യുതാഘാതമേറ്റ് രണ്ട് പേർക്ക് ദാരുണാന്ത്യം. മഞ്ചികണ്ടിയിൽ പുത്തൻ പുരയിൽ മാത്യു (71), നിലപ്പറമ്പ് പൈലി മകൻ രാജു (56) എന്നിവരാണ് മരിച്ചത്.
മാത്യു മഞ്ചികണ്ടിയിൽ പലചരക്ക് സ്ഥാപനം നടത്തി വരികയാണ്. മാത്യു ഹോട്ടൽ നടത്തിപ്പിനായി പത്ത് ദിവസം മുൻപാണ് എത്തിയത്.
മാത്യുവിന്റെ വീട്ടിലാണ് രാജു താമസിച്ചിരുന്നത്. വീടിനോട് ചേർന്നുള്ള മോട്ടോറിന് സമീപമാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം അഗളി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. രാജു വിന്റെ ഭാര്യ ശകുന്തള. മക്കൾ: രഞ്ജു, ജിജി, സിജി, ഷിജു.