തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് (88) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തയായ സാറാ തോമസ് 20 ഓളം നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്.
സംസ്കാരം നാളെ ഉച്ചക്ക് പാറ്റൂർ മാർത്തോമ്മാ പള്ളിയിൽ നടക്കും.