മലപ്പുറം: എടപ്പാളിൽ ബിരുദ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കൂടല്ലൂർ സ്വദേശി കൊടക്കാട്ട് വീട്ടിൽ ഷീബയുടെയും ഉണ്ണികൃഷ്ണന്റെയും മകൾ അക്ഷയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്. കോളേജ് വിട്ടുവന്ന അക്ഷയ ഏറെ നേരമായി മുകളിലെ നിലയിൽ നിന്ന് താഴേക്ക് വരാത്തതിനാൽ ചെന്ന് നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.