ന്യൂ ഡല്‍ഹി: വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപതെരഞ്ഞെടുപ്പുണ്ടാകില്ലെന്നും 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്നും കമ്മീഷന്‍ അറിയിച്ചു.
വയനാട് എംപി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് വയനാട്ടില്‍ തെരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞത്. ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. അപ്പീല്‍ നല്‍കാന്‍ വിചാരണ കോടതി 30 ദിവസത്തെ സമയം രാഹുല്‍ ഗാന്ധിക്ക് നല്‍കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ തീരുമാനം അതിനു ശേഷം മാത്രമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
2019 ലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിന് മാര്‍ച്ച് 23നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് മാര്‍ച്ച് 24നാണ് ഉത്തരവിറങ്ങിയത്.