ലക്ഷക്കണക്കിന് ആളുകൾ വളരെ സാധാരണയായി അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കൂർക്കം വലി.നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും കൂർക്കംവലി ചിലപ്പോൾ ആരോഗ്യത്തെ ബാധിച്ചേക്കാം. ഇതിനായി ആദ്യം മനസ്സിലാക്കേണ്ടത്.
കൂർക്കംവലി എങ്ങനെ സംഭവിക്കുന്നുവെന്നും ശ്വാസനാളത്തിന്റെ ഘടന ഉറക്കത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ആണ്.
നാം ശ്വസിക്കുമ്പോൾ, വായു മൂക്കിലൂടെയോ വായിലൂടെയോ തൊണ്ടയിലേക്ക് എത്തുന്നു. Pharynx എന്ന ഇടുങ്ങിയ കുഴലിലൂടെയാണ് നമ്മുടെ ശ്വാസം കടന്നുപോകുന്നത് . എന്നാൽ ഉറക്കത്തിൽ, തൊണ്ടയിലെ പേശികൾ അയഞ്ഞിരിക്കുന്നതിനാൽ ശ്വാസനാളം ഇടുങ്ങിയതാകുന്നു . ഇങ്ങനെ വരുമ്പോൾ തൊണ്ടയിലൂടെയുള്ള സുഗമമായ വായു പ്രവാഹം നടക്കാതെ വരികയും തൊണ്ടയിലെ ടിഷ്യുകൾ വൈബ്രേറ്റ് ചെയ്യുകയും ഇങ്ങനെ ഉണ്ടാകുന്ന ശബ്ദം കൂർക്കം വലിയിൽ പരിണമിക്കുകയും ചെയ്യുന്നു.
കൂർക്കംവലിക്ക് കാരണമാകുന്ന ഘടകങ്ങൾ:
*പ്രായം: പ്രായം കൂടുന്തോറും തൊണ്ടയിലെ പേശികൾ നഷ്ടപ്പെടുകയും ദുർബലമാവുകയും ചെയ്യുന്നു, ഇത് കൂർക്കംവലി സാധ്യത വർദ്ധിപ്പിക്കും.
• പൊണ്ണത്തടി: അമിതഭാരം ശ്വാസനാളത്തിന്റെ സങ്കോചത്തിൽ സമ്മർദ്ദം ചെലുത്തുകയും കൂർക്കംവലി സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
*പുകവലി: പുകവലി തൊണ്ടയിലെ ടിഷ്യുകൾക്ക് വീക്കം ഉണ്ടാകാൻ കാരണമാകുന്നു
• മദ്യം പോലുള്ള ലഹരികൾ : മദ്യവും അതുപോലുള്ള മറ്റുള്ള ലഹരികളും തൊണ്ടയിലെ പേശികൾക്ക് അയവ് വരുത്തും, ഇത് കൂർക്കംവലി സാധ്യത വർദ്ധിപ്പിക്കും.
• ശ്വാസതടസ്സം : മൂക്കിലൂടെയുള്ള ശ്വാസപ്രവാഹത്തെ തടയുന്ന എന്തും കൂർക്കം വലിക്ക് കാരണമാകും. ഉദാഹരണത്തിന് അലർജി, ജലദോഷം, തുടങ്ങിയവ.
• സ്ലീപ്പ് പൊസിഷൻ: മലർന്നു കിടന്ന് ഉറങ്ങുന്നത് കൂർക്കംവലി കൂടുതൽ വഷളാക്കും, ഉറക്കത്തിൽ നാവ് പിന്നിലേക്ക് പോകുന്നതിനാൽ ശ്വാസനാളം ഇടുങ്ങുന്നു.
കൂർക്കംവലി ഉറക്കത്തെ ബാധിക്കുമോ?
കൂർക്കംവലി ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നു,
• ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു: കൂർക്കംവലിയിൽ നിന്ന് നിങ്ങൾ പൂർണ്ണമായും ഉണർന്നില്ലെങ്കിലും, അത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ തടസ്സപ്പെടുത്തുന്നു.
സ്ലീപ്പ് അപ്നിയ: ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിനാൽ ശ്വസനം നിലയ്ക്കുന്ന അവസ്ഥയാണിത്. ഇത് അമിതമായ പകൽ ഉറക്കത്തിനിടയാക്കും. ദീർഘകാലമായി ചികിത്സിക്കാത്ത അപ്നിയ പ്രഷർ,ഹൃദ്രോഗം മുതലായ അസുഖങ്ങളും നമ്മുക്കുണ്ടാക്കാം.
കൂർക്കംവലി എങ്ങനെ ലഘൂകരിക്കാം?
• ഉറക്ക ഗുളികകൾ കഴിക്കുന്നത് ഒഴിവാക്കുക.
• വൈകുന്നേരം 6 മണിക്ക് ശേഷം മദ്യം കഴിക്കുന്നത് ഒഴിവാക്കുക.
. മലർന്നു കിടന്ന് ഉറങ്ങുന്നത് കൂർക്കം വലിക്ക് കാരണമാകുന്നതിനാൽ ഒരു വശം ചെരിഞ്ഞു ഉറങ്ങാൻ ശ്രമിക്കുക.
• പുകവലി ഉപേക്ഷിക്കുക.
• അമിതഭാരം കുറയ്ക്കുക.
കൂർക്കംവലിക്ക് കാരണമാകുന്ന ഘടകങ്ങൾ മനസ്സിലാക്കുന്നത്, അത് നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള നടപടികൾ സ്വീകരിക്കാൻ നിങ്ങളെ സഹായിക്കും. കൂർക്കംവലി നിയന്ത്രിക്കാൻ ഇന്ന് ചികിത്സകളുണ്ട്. വിദഗ്ദ ഡോക്ടർമാരുടെ നിർദേശ പ്രകാരം കൂർക്കം വലി പ്രശ്നം ലഘൂകരിക്കാൻ സഹായിക്കുന്ന ചികിത്സകളെക്കുറിച്ച് സംസാരിക്കുക.
വിവരങ്ങൾക്ക് കടപ്പാട് :
ഡോ. മിഹിർ മോഹൻ ടി. കൺസൾട്ടന്റ്, ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജി,ആസ്റ്റര്‍ മിംസ് കോഴിക്കോട്