കൊച്ചി: അപമര്യാദയായി പെരുമാറിയെന്ന് അഭിഭാഷക പരാതിപ്പെട്ട ജില്ലാ ജഡ്ജിയെ സ്ഥലംമാറ്റി. ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ. അനിൽകുമാറിനെയാണ് സ്ഥലം മാറ്റിയത്. പാലാ മോട്ടോർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
എന്നാൽ ഭരണപരമായ കാരണങ്ങളാലാണ് മാറ്റമെന്നാണ് ഹൈക്കോടതി രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നത്.
മാര്‍ച്ച് 11നാണ് അനില്‍കുമാറിനെതിരെ ലക്ഷദ്വീപില്‍ നിന്നുള്ള അഭിഭാഷക പരാതി നല്‍കിയത്. തന്നോട് ജഡ്ജി അപമര്യാദയായി പെരുമാറി എന്നതാണ് പരാതിയില്‍ പറയുന്നത്. ചേംബറിലേക്ക് വിളിച്ചുവരുത്തി ദേഹത്ത് സ്പര്‍ശിച്ചു എന്നതാണ് പരാതിയുടെ ഉള്ളടക്കം. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് പരാതി നല്‍കിയത്.