തിരുവനന്തപുരം : സർക്കാർ സ്കൂളിലെ അധ്യാപകർക്കും അഞ്ച് വർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലംമാറ്റം കൊണ്ടുവരാൻ വിദ്യാഭ്യാസ വകുപ്പു രംഗത്ത്.
മറ്റ് സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റ രീതി അധ്യാപകർക്കും ബാധകമാക്കും. ഇതിനായുള്ള കരട് നയം വിദ്യാഭ്യാസ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി.
അധ്യാപകർ വർഷങ്ങളായി ഒരേ സ്ഥലത്ത് തന്നെ ജോലിയിൽ തുടരുന്നത് സ്കൂളിന്റെ പ്രവർത്തനങ്ങളെ അടക്കം ബാധിക്കുന്നുണ്ടെന്ന കൃത്യമായ വിലയിരുത്തലിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.