കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണം. മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപനില തുടരുകയാണ്. പ്ലാന്റില്‍ ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു.
അതേസമയം, പൊലീസ് പ്ലാന്റിലെ ജീവനക്കാരുടെയും കരാര്‍ കമ്പനി ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു. സിസിടിവി ക്യാമറകളും മൊബൈല്‍ ഫോണുകളും പരിശോധിച്ചു. വിശദമായ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് പൊലീസ് അറിയിച്ചു.