കോഴിക്കോട്: 5 ലിറ്റർ വാറ്റുചാരായുമായി ഒരാൾ അറസ്റ്റിൽ. ചമൽ അംബേദ്കർ കോളനിയിലെ കാരപ്പറ്റ, മിൽക്ക് മനോജ് എന്ന് വിളിക്കുന്ന കെ ആർ മനോജിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് എക്സൈസ് പ്രിവന്റിവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തി ചാരായവുമായി പ്രതിയെ പോലീസ് പിടികൂടിയത്.
പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
















