തിരുവനന്തപുരം: കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി സ്കൂളുകൾ നടത്തുന്ന ബോർഡുകളും, പരസ്യങ്ങളും ഇനി വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ.
കുട്ടികളെ വച്ച് ചെയ്യുന്ന ഇത്തരം പരിപാടികൾ മറ്റ് കുട്ടികൾക്ക് സമ്മർദ്ദം ഉണ്ടാക്കുന്നതായും അനാവശ്യ മത്സര ബുദ്ധി വളർത്തുന്നുവെന്നും കണ്ടതിനെ തുടർന്നാണ് നടപടി.
ഇത്തരത്തിലുള്ള ബോർഡുകളും പരസ്യങ്ങളും നീക്കം ചെയ്യാൻ സ്കൂളുകൾക്ക് നിർദേശം നൽകി. ഇത്തരം ബോർഡുകൾ ഉപയോഗിച്ചുള്ള പരസ്യം അടക്കം വിലക്കിക്കൊണ്ടുള്ള ഉത്തരവ് സ്കൂൾ അധികൃതർക്ക് നൽകും.