കണ്ണൂർ: സി.പി.എം കൂത്തുപറമ്പ് സൗത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗം എം.മുരളീധരനെ മരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് മുരളീധരനെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.
ഞായറാഴ്ചയാണ് മുരളീധരനെതിരെ ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്. നാനൂറോളം സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഇയാളെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരാളും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിത്രം മോർഫ് ചെയ്യാൻ സഹായിച്ച സ്റ്റുഡിയോ ജീവനക്കാരനാണ് ഇയാൾ.