കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നു പേര് കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സിഒടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്.
കേസില്‍ 88ാം പ്രതിയായ ദീപക്കിന് മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. 18ാം പ്രതി സിഒടി നസീര്‍, 99ാം പ്രതി ബിജു പറമ്ബത്ത് എന്നിവര്‍ക്ക് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. അതേസമയം, 110 പ്രതികളെ കോടതി വെറുതെ വിട്ടു. മുന്‍ എംഎല്‍എമാരായ ശ്രീകൃഷ്ണന്, കെ കെ നാരായണന് അടക്കം 113 പേരായിരുന്നു കേസിലെ പ്രതികള്‍.
2013 ഒക്ടോബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. കാറിന് നേരെയുണ്ടായ കല്ലേറില്‍ ചില്ല് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റിരുന്നു. പ്രതികള്‍ക്കെതിരെ ആയുധം കൊണ്ട് പരിക്കേല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ രണ്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ തെളിയിക്കാനായില്ല. തലശ്ശേരി സ്വദേശിയായ ഒ ടി നസീര്‍, ചാലാട് സ്വദേശിയായ ദീപക് എന്നിവരെ അച്ചടക്ക നടപടിയുടെ പേരില്‍ സിപിഎം പുറത്താക്കിയിരുന്നു. കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് നിലവില്‍ സിപിഎം അംഗമാണ്.